പരീക്ഷ എഴുതിതീര്‍ന്നില്ല! അഞ്ച് മിനിറ്റിനുള്ളില്‍ ഫലപ്രഖ്യാപനം; ചരിത്രനേട്ടവുമായി കര്‍ണാടക യൂണിവേഴ്‌സിറ്റി

അവസാന പരീക്ഷ വൈകീട്ട് അഞ്ചരയ്ക്കാണ് അവസാനിച്ചത്. 5.35-ഓടെ സര്‍വകലാശാല മുഴുവന്‍ ഫലങ്ങളും ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചു.

 Karnataka university
വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി
Edited by :Sujith
Last Updated :1 ജൂലൈ 2026, 10:26 pm IST

ബംഗളൂരു: പരീക്ഷ കഴിഞ്ഞ് വെറും അഞ്ച് മിനിറ്റിനുള്ളില്‍ ഫലം പ്രഖ്യാപിച്ച് കര്‍ണാടകയിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി. ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗ് (BE), ബാച്ചിലര്‍ ഓഫ് ടെക്‌നോളജി (BTech)യുടെ ആറാം സെമസ്റ്റര്‍ പരീക്ഷാ ഫലങ്ങളാണ് അവസാന പരീക്ഷ കഴിഞ്ഞ് കൃത്യം അഞ്ച് മിനിറ്റിനുള്ളില്‍ പ്രഖ്യാപിച്ച് റെക്കോര്‍ഡ് ഇട്ടത്.

സംസ്ഥാനത്തുടനീളം 60,856 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 76.84 ശതമാനമാണ് വിജയം. അവസാന പരീക്ഷ വൈകീട്ട് അഞ്ചരയ്ക്കാണ് അവസാനിച്ചത്. 5.35-ഓടെ സര്‍വകലാശാല മുഴുവന്‍ ഫലങ്ങളും ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചു. മുന്‍ അധ്യയന വര്‍ഷത്തേക്കാള്‍ 21 ദിവസം മുമ്പാണ് ഇത്തവണ മൂല്യനിര്‍ണ്ണയ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയത്.

സര്‍വകലാശാല ജീവനക്കാരുടെ ആത്മാര്‍ഥമായ പരിശ്രമമാണ് റെക്കോര്‍ഡ് വേഗത്തില്‍ ഫലം നിര്‍ണയിക്കാനായതെന്ന് വിടിയു വൈസ് ചാന്‍സിലര്‍ എസ് വിദ്യാശങ്കര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവരുടെ പരീക്ഷാഫലത്തിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്, കാരണം ഇത് അവരുടെ ഉപരിപഠനത്തെയും പ്ലേസ്മെന്റ് സമയക്രമങ്ങളെയും നേരിട്ട് ബാധിക്കുന്നു. കൃത്യമായ ആസൂത്രണത്തിലൂടെയും ശരിയായ ഡിജിറ്റല്‍ തയ്യാറെടുപ്പുകളിലൂടെയും പരീക്ഷാഫലം ഇത്രയും തല്‍ക്ഷണം പുറത്തുവിടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു'- വിസി പറഞ്ഞു.

News Now

Summary

Exam ended at 5.30 pm, results out at 5.35 pm: How this Karnataka university made history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates