
എങ്ങനെയാണ് നേട്ടമുണ്ടാക്കുന്നത് എന്നറിയണം; കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ഷക സംഘടനകള്‍
കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകള്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകള്‍. എങ്ങനെയാണ് ഈ മൂന്ന് നിയമങ്ങള്‍ കൊണ്ട് അവര്‍ നേട്ടമുണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് ചോദിച്ചറിയുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് വക്താവ് രാകേഷ് തികായിത് പറഞ്ഞു. ഏത് രീതിയിലാണ് അവര്‍ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നത് എന്നതിനെക്കുറിച്ചും ചോദിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് കേരളം ഉള്‍പ്പെടെുള്ള വിവിധ സംസ്ഥാനങ്ങളിലെ ചില കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പിന്തുണ അറിയിച്ച് ഇവര്‍ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ കാണുകയും ചെയ്തിരുന്നു.
അതേസമയം, കര്‍ഷകര്‍ പ്രഖ്യാപിച്ച റിലേ നിരാഹാര തുടരുകയാണ്. പതിനൊന്ന് കര്ഷകര്വീതമാണ് നിരാഹാര സമരം നടത്തുന്നത്. വീണ്ടും ചര്‍ച്ച നടത്താനായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള തീയതി കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്ന് കാര്‍ഷിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ അയച്ച കത്തില്‍ പറയുന്നു. കര്‍ഷകരുടെ സംശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും കത്തില്‍ പറയുന്നു.
സമരം അവസാനിപ്പിക്കാനായി അഞ്ച് തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും പകരം ഭേദഗതികള്‍ ആകാമെന്ന നിലപാടില്‍ സര്‍ക്കാരും നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചുനില്‍ക്കുകയാണ്. ഡിസംബര്‍ 25മുതല്‍ 27വരെ ഹരിയാന ദേശീയപാതയിലുള്ള എല്ലാ ടോള്‍ ബൂത്തുകളും അടയ്ക്കുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; ഇനി സമീപിച്ചിട്ട് കാര്യമില്ലെന്ന് കപിൽ സിബൽ


