
News Now
Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

ന്യൂഡല്ഹി : കര്ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ, സമരക്കാരുമായി കേന്ദ്രസര്ക്കാര് ഇന്നു നടത്താനിരുന്ന ആറാംവട്ട ചര്ച്ച റദ്ദാക്കി. കര്ഷക സംഘടനകളുമായി കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര് നടത്താനിരുന്ന ചര്ച്ചയാണ് റദ്ദാക്കിയത്. ഇന്നലെ നടന്ന ചര്ച്ചയില് കര്ഷക യൂണിയനുകള്ക്ക് ബില്ലുകളെ സംബന്ധിച്ച് കേന്ദ്രസര്ക്കാര് വിശദീകരണം നല്കിയിരുന്നു.
കര്ഷക നേതാക്കള്ക്ക് കേന്ദ്രകൃഷിമന്ത്രി ഇന്ന് നിര്ദ്ദേശം സമര്പ്പിക്കും. ഈ നിര്ദ്ദേശം ചര്ച്ച ചെയ്യാന് കര്ഷക നേതാക്കള് യോഗം ചേരുമെന്നും ഓള് ഇന്ത്യ കിസാന് സഭ ജനറല് സെക്രട്ടറി ഹനന് മുള്ള പറഞ്ഞു.
കര്ഷകരുടെ യോഗം ഉച്ചയ്ക്ക് സിംഘു അതിര്ത്തിയില് നടക്കും. കാര്ഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 10 ദിവസത്തിലേറെയായി പതിനായിരക്കണക്കിന് പേരാണ് അതിര്ത്തിയില് തമ്പടിച്ചിരിക്കുന്നത്. കേന്ദ്രം നല്കുന്ന ഡ്രാഫ്റ്റിനെക്കുറിച്ച് ചര്ച്ച നടത്തുമെന്നും ഇന്നു വൈകീട്ടോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഭരതീയ കിസാന് യൂണിയന് നേതാവ് രാകേ,് ടിക്കായത്ത് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

