കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിക്കാനായി കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന പത്താംവട്ട ചര്‍ച്ച അവസാനിച്ചു

ഡല്‍ഹിയില്‍ സമരം തുടരുന്ന കര്‍ഷകര്‍/പിടിഐ
Last Updated :20 January 2024, 8:39 am IST

News Now


ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിക്കാനായി കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന പത്താംവട്ട ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. 22ന് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി നാളെ കര്‍ഷകര്‍ നിര്‍ണായക യോഗം ചേരും. 

സമരം അവസാനിപ്പിച്ചാല്‍ ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇത് കാണിച്ച് സുപ്രീംകോടതിയില്‍ അഫിഡവിറ്റ് നല്‍കാനും തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് കര്‍ഷകര്‍ വീണ്ടും ആവര്‍ത്തിച്ചു. 

യോഗം കഴിഞ്ഞിറങ്ങിയ കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചാണ് ഉപാധികള്‍ ചര്‍ച്ച ചെയ്യണമെന്നും സമരം എത്രയും വേഗം പിന്‍വലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച യോഗം ചേരാമെന്ന് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates