റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും അതിനാലാണ് പൊലീസ് നടപടി വേണ്ടിവന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുന്ന പൊലീസ്/ ചിത്രം: പിടിഐ
Last Updated :20 January 2024, 8:40 am IST

News Now

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും അതിനാലാണ് പൊലീസ് നടപടി വേണ്ടിവന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൊലീസിന് മറ്റു വഴികളില്ലായിരുന്നുവെന്ന് പാര്‍ലമെന്റില്‍ ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.

കര്‍ഷകര്‍ കലാപം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനാല്‍ ഡല്‍ഹി പൊലീസിന് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കണ്ണീര്‍വാതകം, ജലപീരങ്കി, ബലപ്രയോഗം തുടങ്ങിയവ കര്‍ഷകര്‍ക്കെതിരെ ഉപയോഗിക്കേണ്ടിവന്നു-മന്ത്രി പറഞ്ഞു.

കര്‍ഷക പ്രതിഷേധത്തില്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും മാസ്‌ക് പോലുമില്ലാതെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ 2020 സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങള്‍ക്കിടെ ഡല്‍ഹി പൊലീസ് 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ആത്മഹത്യ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിനിടെ മരണമടഞ്ഞ കര്‍ഷകര്‍ക്ക് ഒരു വിധത്തിലുള്ള നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates