രംഗം കണ്ടുവന്ന ഭാര്യയോടും റോഡിൽ കിടക്കാൻ പറഞ്ഞെങ്കിലും ഭയന്ന അവർ  ഓടി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

പൂനെ; പെൺമക്കളെ ട്രക്ക് കയറ്റി കൊന്നശേഷം അച്ഛൻ ജീവനൊടുക്കി. പൂനെയിൽ ഇന്ദൂരി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ട്രക്ക് ഡ്രൈവറായ ഭരത് ബരാട്ടെയാണ് (40) മക്കളായ നന്ദിനി (18), വൈഷ്ണവി (14) എന്നിവരെ കൊന്ന് ആത്മഹത്യ ചെയ്തത്. 

ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ ഭരത്, പെൺമക്കളെ വീട്ടിൽ നിന്നു വിളിച്ചിറക്കി, റോഡിൽ കിടക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ ഇതനുസരിച്ചു. തുടർന്ന് ട്രക്ക് ഓടിച്ചു അവരുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. രംഗം കണ്ടുവന്ന ഭാര്യയോടും റോഡിൽ കിടക്കാൻ പറഞ്ഞെങ്കിലും ഭയന്ന അവർ  ഓടി. ഇതോടെ ട്രക്കിനു മുന്നിൽ ചാടി ഭരത് ആത്മഹത്യ ചെയ്തു.

മകളുടെ പ്രണയബന്ധമാണ് ക്രൂരകൃത്യം ചെയ്യാൻ പ്രേരണയായത്. നന്ദിനി, പ്രണയിക്കുന്ന ആളോട് ഫോണിൽ സംസാരിച്ചത് കഴിഞ്ഞ ദിവസം ഭരത് കണ്ടു. ഇതിനു വൈഷ്ണവി പിന്തുണ കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് രണ്ടുപേരെയും കൊലചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates