
പടക്കത്തെ പേടിച്ച് പുലി വീട്ടില്‍ കയറി, 26 മണിക്കൂര്‍ മുള്‍മുനയിലായി വീട്ടുകാര്‍; ഒടുവില്‍ ആശ്വാസം- വീഡിയോ
തമിഴ്നാട്ടില്‍ നീലഗിരി കൂനൂരിന് സമീപം വീട്ടില്‍ കയറിയ പുലി ഇറങ്ങിപ്പോയി

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ നീലഗിരി കൂനൂരിന് സമീപം വീട്ടില്‍ കയറിയ പുലി ഇറങ്ങിപ്പോയി. 26 മണിക്കൂര്‍ നേരം വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് പുലി വീട് വിട്ടുപോയത്. ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഭയന്നാണ് പുലി വീട്ടില്‍ തന്നെ മണിക്കൂറുകളോളം തുടര്‍ന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് പുലി വീട്ടില്‍ കയറിയത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പുലി വീട്ടിനുള്ളില്‍ കയറിയത്. പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. തെരുവുനായയെ പിടികൂടാന്‍ പിന്നാലെ പാഞ്ഞ പുലി അബദ്ധത്തില്‍ വീടിനകത്ത് കയറുകയായിരുന്നു.
വീടിനുള്ളില്‍ പുലിയെ കണ്ട് മുറിക്കകത്ത് കയറി വാതിലടച്ച വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരെ സുരക്ഷിതമായി പുറത്തേയ്ക്ക് ഇറക്കി പുലിയെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പുലി തന്നെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. പുലിയെ നിരീക്ഷിക്കാന്‍ വീടിനും ചുറ്റിലും സിസിടിവി സ്ഥാപിച്ചിരുന്നു. അടുത്തിടെ കൂനൂരിലെ ജനവാസകേന്ദ്രത്തില്‍ പുലി ഇറങ്ങിയ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
#WATCH | Tamil Nadu: A leopard entered a house in the Coonoor's Brooklands area, in Nilgiri. pic.twitter.com/bPbh7tW91F
â ANI (@ANI) November 13, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്


