ഭര്‍ത്താവുമായുള്ള വഴക്ക് പതിവായതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ 40കാരി അഞ്ചു മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടി മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

ജയ്പൂര്‍: ഭര്‍ത്താവുമായുള്ള വഴക്ക് പതിവായതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ 40കാരി അഞ്ചു മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടി മരിച്ചു. ഭര്‍ത്താവ് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാന്‍ പോയ സമയത്താണ് സംഭവം. രാവിലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

രാജസ്ഥാനിലെ കോട്ടയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഏഴു കുട്ടികളുടെ അമ്മയായ ബദാംദേവിയും പ്രായപൂര്‍ത്തിയാവാത്ത അഞ്ചുപെണ്‍മക്കളുമാണ് മരിച്ചത്. 14, 8,6,4, 1 വയസുള്ള കുട്ടികളാണ് അമ്മയ്‌ക്കൊപ്പം കിണറ്റില്‍ ചാടിയത്. സംഭവസമയത്ത് 15ഉം ഏഴും വയസുള്ള മറ്റു രണ്ടു പെണ്‍കുട്ടികള്‍ ഉറങ്ങുകയായിരുന്നു. 

ഭര്‍ത്താവുമായി പതിവായുള്ള വഴക്കാണ് ആത്മഹത്യയിലേക്ക്് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് വസ്ത്രവ്യാപാരിയാണ്. സംഭവസമയത്ത് ബദാംദേവിയുടെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates