
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം; 22കാരി വിമാനത്താവളത്തില്‍ പിടിയില്‍
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തി; 22കാരി വിമാനത്താവളത്തില്‍ പിടിയില്‍

ലക്‌നൗ: ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന ഇരുപത്തിരണ്ടുകാരി കസ്റ്റംസിന്റെ പിടിയില്‍. ദുബൈയില്‍നിന്നെത്തിയ വിദ്യാര്‍ഥിനി ലക്‌നൗ വിമാനത്താവളത്തിലാണ് പിടിയിലായത്.
ദുബൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് പെണ്‍കുട്ടി എത്തിയത്. 2318 ഗ്രാം (290 പവന്‍) സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഡെപ്യുട്ടി കമ്മിഷണര്‍ നിഹാരിക ലഖ പറഞ്ഞു. പോളിത്തീനില്‍ പൊതിഞ്ഞ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം. 1.13 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.
കൊല്‍ക്കത്ത സ്വദേശിയാണ് പെണ്‍കുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിതാവ് അരി വ്യാപാരിയാണ്. ഒരു വനിതാ യാത്രക്കാരിയില്‍നിന്ന് പിടികൂടുന്ന വലിയ അളവിലുള്ള കള്ളക്കടത്ത് സ്വര്‍ണമാണ് ഇത്.
പെണ്‍കുട്ടി കാരിയര്‍ ആണെന്നാണ് കസ്റ്റംസിന്റെ നിഗമനം. വിമാനത്താവളത്തിനു പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത് എന്നാണ് കസ്റ്റംസ് കരുതുന്നത്. ഇക്കാര്യങ്ങള്‍ അ്‌ന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍



