അമ്മായിയമ്മ ദിവസം മുഴുവൻ ടിവി കണ്ട് സമയം കളയുകയാണെന്നും യുവതി ആരോപിച്ചു 

ഫയൽ ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ലഖ്നൗ: പഴകിയ ഭക്ഷണം നൽകിയ അമ്മായിയമ്മയ്ക്കെതിരെ പരാതിയുമായി മരുമകൾ. ഭക്ഷണം പാകംചെയ്യുന്നതിനെ ചൊല്ലി ഇരുവർക്കുമിട‍യിലുണ്ടായ തർക്കമാണ് ഒടുവിൽ പൊലീസ് എത്തി പരിഹരിക്കേണ്ടിവന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. 

അമ്മായിയമ്മ പതിവായി തനിക്ക് പഴയ ഭക്ഷണമാണ് തരുന്നതെന്നും ഇതുകാരണം അസുഖമുണ്ടായെന്നും യുവതി ആരോപിച്ചു. അമ്മായിയമ്മ ദിവസം മുഴുവൻ ടിവി കണ്ട് സമയം കളയുകയാണെന്നും യുവതി പറഞ്ഞു. ഇവർ വിളിച്ച് പരാതിപ്പെട്ടതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. 

പരാതി കേട്ട പൊലീസ് ആദ്യമൊന്ന് അമ്പരന്നു. സ്ഥലത്തെത്തി കാര്യം തിരക്കിയപ്പോൾ മരുമകൾ ഒരു പണിയും ചെയ്യില്ലെന്നും അടുക്കളയിൽ സഹായിക്കാറില്ലെന്നും അമ്മായിയമ്മ പറഞ്ഞു. സദാസമയവും ഫോണിൽ തന്നെയാണെന്നാണ് ഇവരുടെ പരാതി. ഒരുവിൽ ഇരുവരെയും കാര്യം ബോധ്യപ്പെടുത്തിൽ സമവായത്തിലെത്തിക്കുകയായിരുന്നു പൊലീസ്. ഇത്തരം നിസാര കാര്യങ്ങൾക്ക് പരാതിയുമായി വരരുതെന്ന് മുന്നറിയിപ്പും നൽകി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates