
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മുംബൈ: ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ ഇടിച്ചു കയറ്റിയതിന് സിനിമാ നിര്‍മ്മാതാവിനെതിരെ കേസ്. കാറില്‍ മറ്റൊരു സ്ത്രീയെ കണ്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഭാര്യയുടെ ശരീരത്തിലൂടെ കമല്‍ കിഷോര്‍ മിശ്ര കാര്‍ ഇടിച്ച് കയറ്റിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഒക്ടോബര്‍ 19ന് അന്ധേരിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവിനെ അന്വേഷിച്ച് പുറത്തിറങ്ങിയപ്പോഴാണ് പാര്‍ക്കിങ് ഏരിയയില്‍ കമല്‍ മിശ്രയുടെ കാറില്‍ മറ്റൊരു സ്ത്രീയെ കണ്ടത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഭാര്യയെ കാര്‍ ഇടിച്ച് തെറിപ്പിച്ച് ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ സ്ത്രീയുടെ കാലുകള്‍ക്കും കൈയ്ക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരാതിയില്‍ കമാല്‍ മിശ്രയ്ക്കെതിരെ കേസ് എടുത്തതായി അംബോലി പൊലീസ് പറഞ്ഞു.
#WATCH | Case registered against film producer Kamal Kishore Mishra at Amboli PS u/s 279 & 338 of IPC for hitting his wife with a car.She claims after the incident she suffered head injuries.We're searching for accused. Further investigation underway:Amboli Police
â ANI (@ANI) October 26, 2022
(CCTV Visuals) pic.twitter.com/0JSleTqyry
കമാല്മിശ്രയ്ക്കെതിരെ അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 'ദേഹതി ഡിസ്കോ' എന്ന ഹിന്ദി ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മിശ്ര.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


