മരിച്ച കുട്ടികൾക്കെല്ലാം എട്ടു വയസിൽ താഴെ മാത്രമാണ് പ്രായം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

ബിക്കാനിർ; കളിക്കുന്നതിനിടയിൽ ധാന്യങ്ങൾ സൂക്ഷിക്കുന്ന പത്തായത്തിൽ കുടുങ്ങി അഞ്ച് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. രാജസ്ഥാൻ ബിക്കാനിലെ ഹിമ്മത് സാ​ഗർ ​ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. കളിക്കുന്നതിനിടെ കുട്ടികൾ പത്തായത്തിൽ ഇറങ്ങുകയായിരുന്നു. 

മരിച്ച കുട്ടികൾക്കെല്ലാം എട്ടു വയസിൽ താഴെ മാത്രമാണ് പ്രായം. മിക്കവാറും ശൂന്യമായിരുന്ന പത്തായത്തിലേക്ക് കുട്ടികൾ ഓരോരുത്തരായി ഇറങ്ങുകയായിരുന്നു. പിന്നാലെ പത്തായത്തിന്റെ വാതിൽ അടഞ്ഞുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. 

കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പത്തായത്തിൽ നിന്ന് കുട്ടികളെ കണ്ടെത്തുന്നത്. അപ്പോഴേക്കും എല്ലാവരും അവശനിലയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates