മുംബൈയില്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ട്രാക്കിലേക്ക് വീണു; അഞ്ചു മരണം

ട്രെയിനിനുള്ളിലെ അനിയന്ത്രിത തിരക്കാണ് അപകട കാരണമെന്നാണ് സൂചന

train accident
train accidentfile
Edited by :jayakumarna
Last Updated :9 ജൂൺ 2025, 11:19 am IST

മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്ന് ( Train Accident ) ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ മരിച്ചു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ ട്രാക്കിലേക്ക് വീണതെന്നാണ് റിപ്പോര്‍ട്ട്.

ട്രെയിനിനുള്ളിലെ അനിയന്ത്രിത തിരക്കാണ് അപകട കാരണമെന്നാണ് സൂചന. അമിത തിരക്ക് കാരണം യാത്രക്കാര്‍ വാതിലുകളില്‍ തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിക്കും തിരക്കും രൂക്ഷമായതോടെ ആളുകള്‍ ഒരു കമ്പാര്‍ട്ടുമെന്റില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍ ഏഴോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now