കണ്ടെയ്‌നര്‍ തെറ്റായ ദിശയിലാണ് സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു

അപകടത്തില്‍ തകര്‍ന്ന വാഹനം/ എഎന്‍ഐ
Last Updated :20 January 2024, 9:05 am IST

News Now

മുംബൈ: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവോണിന് സമീപം അഹമ്മദ് നഗര്‍-പൂനെ ഹൈവേയിലാണ് അപകടം ഉണ്ടായത്. 

കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഒരു കണ്ടെയ്‌നര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.

കണ്ടെയ്‌നര്‍ തെറ്റായ ദിശയിലാണ് സഞ്ചരിച്ചിരുന്നതെന്ന് എസ്പി അഭിനവ് ദേശ്മുഖ് പറഞ്ഞു. അപകടത്തിന് പിന്നാലെ കണ്ടെയ്‌നര്‍ ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates