
മിന്നല്‍ പ്രളയം; ട്രെയിനില്‍ കുടുങ്ങിയത് 1500പേര്‍, എയര്‍ ലിഫ്റ്റ് ചെയ്ത് വ്യോമസേന (വീഡിയോ)
അസമില്‍ പ്രളയത്തെ തുടര്‍ന്ന് ട്രെയിനില്‍ കുടുങ്ങിയ 1500 യാത്രക്കാരെ വ്യോമസേന എയര്‍ ലിഫ്റ്റ് ചെയ്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
ഗുവാഹത്തി: അസമില്‍ പ്രളയത്തെ തുടര്‍ന്ന് ട്രെയിനില്‍ കുടുങ്ങിയ 1500 യാത്രക്കാരെ വ്യോമസേന എയര്‍ ലിഫ്റ്റ് ചെയ്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദിമ ഹസ്സോ ജില്ലയിലെ മലയോര മേഖലയായ ദിച്ചോരയിലാണ് സില്‍ച്ചാര്‍-ഗുവാഹത്തി എക്‌സ്പ്രസ് കുടുങ്ങിയത്. ശനിയാഴ്ച രാത്രിയോടെ, കനത്ത മഴയെത്തുടര്‍ന്ന് ട്രെയിന്‍ മുന്നോട്ടുപോകാന്‍ സാധിക്കാതെ നിര്‍ത്തിയിടുകയായിരുന്നു. ന്യൂ ഹഫ്‌ലോങ് റെയില്‍വെ സ്‌റ്റേഷനിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.
വെള്ളപ്പാച്ചിലിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് റെയില്‍വെ പാലം മറികടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായത് കൊണ്ട് അധികൃതര്‍ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.
#WATCH | Indian Air Force airlifted and evacuated civilians who were stranded in a train at Ditokcherra railway station in Dima Hasao district of Assam at the request of the civil administration: IAF pic.twitter.com/FfVRa4S7M6
â ANI (@ANI) May 15, 2022
സംസ്ഥാനത്തെ 94 ഗ്രാമങ്ങളെയാണ് മിന്നല്‍ പ്രളയം ബാധിച്ചിരിക്കുന്നത്.24,681 ആളുകളെ മാറ്റി പാര്‍പ്പിച്ചു.ദിമ ഹസ്സോ ജില്ലയിലെ ഹഫ്‌ലോങ് പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കാച്ചര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, നാഗോണ്‍, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി നേരിടുന്നത്.
വിവിധയിടങ്ങളിലെ 12 ഗ്രാമങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഹഫ്‌ലോങ് മേഖലയില്‍ കുത്തൊഴുക്കില്‍ റോഡ് ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അയല്‍ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. പല നദികളും കരകവിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം മഴ മുന്നറിയിപ്പില്‍ മാറ്റം, അഞ്ചുജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും


