കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും

floods
അസമിലുണ്ടായ വെള്ളപ്പൊക്കം Source by : ഫയൽ
Last Updated :23 June 2024, 2:05 pm IST

News Now

ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോ​ഗം വിളിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോ​ഗം. മൺസൂൺ കാലത്ത് വെള്ളപ്പൊക്കം അടക്കമുള്ള പ്രശ്നങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ യോ​ഗം അവലോകനം ചെയ്യും.

കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും. മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ മണ്ണിടിച്ചിൽ അടക്കം നിലവിലെ സാഹചര്യങ്ങൾ യോ​ഗം പരിശോധിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേന്ദ്രമന്ത്രിമാരായ സി ആർ പാട്ടീൽ, നിത്യാനന്ദ റോയ്, ആഭ്യന്തര-ജലവിഭവ-പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാർ, ദേശീയ ദുരന്ത നിവാരണ സേന, കാലാവസ്ഥ വകുപ്പ് മേധാവിമാർ തുടങ്ങിയവർ യോ​ഗത്തിൽ സംബന്ധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates