
വയര്‍ അസാധാരണമായി വീര്‍ക്കുന്നു; യുവതി ആശുപത്രിയില്‍; നീക്കിയത് 'ഫുട്ബോള്‍' വലിപ്പമുള്ള ഭീമന് മുഴ
കടുത്ത വയറുവേദനയെയും വയറിന്റെ വലിപ്പക്കൂടുതലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

ന്യൂഡല്‍ഹി: യുവതിയുടെ വയറ്റിലെ കൂറ്റന്‍ മുഴ ലാപ്രോസ്കോപ്പിക് സര്‍ജറിയിലൂടെ നീക്കി. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നാലരക്കിലോയുള്ള ഭീമന് മുഴ വിജയകരമായി നീക്കിയത്.
കടുത്ത വയറുവേദനയെയും വയറിന്റെ വലിപ്പക്കൂടുതലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ മുഴ കണ്ടെത്തിയത്.
താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കിയത്. കാഠ്മണ്ഡുവിലെയും മറ്റ് സ്ഥലങ്ങളിലെയും ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും മുഴയുടെ വലിപ്പം കാരണം ആരും ശസ്ത്രക്രിയയ്ക്ക് തയ്യാറായില്ലെന്ന് യുവതി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്



