ഒടുവില്‍ ഭൂപന്‍ കുമാര്‍ ബോറ കോണ്‍ഗ്രസ് വിട്ടു; ബിജെപിയില്‍ ചേര്‍ന്നു

ഭൂപന്‍ കുമാര്‍ ബോറയാണ് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേര്‍ന്നത്

Bhupen Kumar Borah
Bhupen Kumar Borah
Last Updated :22 February 2026, 11:45 am IST
Edited by :jayakumarna

ഗുവാഹത്തി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി മുന്‍ സംസ്ഥാന പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. അസം കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഭൂപന്‍ കുമാര്‍ ബോറയാണ് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേര്‍ന്നത്.

ഗുവാഹത്തിയിലെ വാജ്പേയ് ഭവനില്‍ നടന്ന ചടങ്ങില്‍ അസം ബിജെപി പ്രസിഡന്റ് ദിലീപ് സൈകിയയുടെ നേതൃത്വത്തില്‍ ഭൂപന്‍ കുമാര്‍ ബോറയെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സഞ്ജു ബോറയും ഇതേ ചടങ്ങില്‍ ബിജെപിയില്‍ ചേര്‍ന്നു.

ഫെബ്രുവരി 16 ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് ബോറ രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം രാജി പിന്‍വലിച്ച് വീണ്ടും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ ഇടപെടലാണ് രാജി തീരുമാനം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

രാജി സമര്‍പ്പിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബോറയുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് തീരുമാനം പുനഃപരിശോധിക്കാന്‍ ആലോചിച്ചത്. ഇതിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ബോറയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. പിന്നാലെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി ബോറ പ്രഖ്യാപിച്ചത്.

News Now

Summary

Former Assam Congress president Bhupen Kumar Borah on Sunday formally joined the ruling Bharatiya Janata Party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates