
ലക്ഷദ്വീപ് മുന്‍ എം പി ഡോ. പി പൂക്കുഞ്ഞിക്കോയ അന്തരിച്ചു
എന്‍സിപി (എസ് പി) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അംഗമാണ്

കൊച്ചി: ലക്ഷദ്വീപ് മുന്‍ എം പി ഡോ. പി പൂക്കുഞ്ഞിക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. സ്വദേശമായ അമിനിയില്‍ വെച്ചാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. എന്‍സിപി (എസ് പി) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അംഗമാണ്.
ഡോക്ടറായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയ രംഗത്തേക്കിറങ്ങുകയായിരുന്നു. ജെ ഡിയു സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ച് വിജയിച്ചത്. 2004 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി എം സഈദിനെ 71 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പൂക്കുഞ്ഞിക്കോയ ലോക്സഭയിലെത്തിയത്.
സാമൂഹ്യപ്രവര്‍ത്തന രംഗത്തും വിദ്യാഭ്യാസ രംഗത്തും പൂക്കുഞ്ഞിക്കോയ സജീവമായിരുന്നു. സരോമ്മ ബീയാണ് ഭാര്യ. അഭിഭാഷകനും എന്‍.സി.പി (എസ്.പി) ലക്ഷദ്വീപ് ഘടകം പ്രസിഡന്റുമായ അഡ്വ. കോയ അറഫ മിറാജ്, മുര്‍തസ എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്.
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്

Summary
Former Lakshadweep MP Dr. P. Pookunjikoya passed away.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




