'പ്രതി പ്രിന്‍സിപ്പലിന്‍റെ സുരക്ഷാ ജീവനക്കാരന്‍, അവകാശികളില്ലാത്ത ശവശരീരങ്ങള്‍ വില്‍പന നടത്തി; വിവരങ്ങള്‍ നല്‍കിയപ്പോള്‍ സ്ഥലം മാറ്റി'

ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ, പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവച്ച ഡോ. സന്ദീപ്‌ഘോഷിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട്.

Dr Sandip Ghosh
ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്Source by : എക്‌സ്‌
Last Updated :21 August 2024, 3:11 pm IST

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ, പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവച്ച ഡോ. സന്ദീപ്‌ഘോഷിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട്. അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ വില്‍പ്പന നടത്തി എന്നതുള്‍പ്പെടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടതായും അക്തര്‍ അലി പറഞ്ഞു.

സന്ദീപ് ഘോഷിന്റെ സുരക്ഷയുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് കേസില മുഖ്യപ്രതി സഞ്ജയ് റോയ് എന്നും അക്തര്‍ അലി ആരോപിച്ചു. പ്രിന്‍സിപ്പലിന്റെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാന വിജിലന്‍സ് കമ്മീഷനെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സന്ദീപ് ഘോഷിനെതിരെ സംസ്ഥാന ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അന്നേദിവസം തന്നെ ആര്‍ജി കര്‍ ആശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റുകയാണ് ഉണ്ടായതെന്ന് അലി പറഞ്ഞു. സമിതിയിലുണ്ടായിരുന്ന മറ്റ് അംഗങ്ങളെയും അവര്‍ സ്ഥലം മാറ്റി. ഈ പ്രിന്‍സിപ്പലില്‍ നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ കഴിയാവുന്നതെല്ലാം താന്‍ ചെയ്തു. പക്ഷെ താന്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

കോളജുമായി ബന്ധപ്പെട്ട് എല്ലാ ടെന്‍ഡറുകള്‍ക്കും 20 ശതമാനം കൈക്കൂലിയാണ് കരാറുകാരില്‍ നിന്നും സന്ദീപ് ഘോഷ് ഈടാക്കിയിരുന്നത്. ബയോമെഡിക്കല്‍ മാലിന്യങ്ങളില്‍ നിന്നും പോലും മറിച്ച് വിറ്റ് പണം വാങ്ങിയിരുന്നു. തോറ്റ വിദ്യര്‍ഥികളെ ജയിപ്പിക്കാനായി വന്‍ തുകയാണ് ആവശ്യപ്പെട്ടിരുന്നത്. പരീക്ഷയില്‍ തോല്‍ക്കില്ലെന്നും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയതിന് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളില്‍ നിന്ന് വന്‍തോതില്‍ പണവും വാങ്ങിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021ലാണ് ആര്‍ജെ കര്‍ ആശുപത്രിയില്‍ ഘോഷ് പ്രിന്‍സിപ്പാളായി നിയമിതനായത്. ഭരണതലത്തില്‍ ശക്തമായ സ്വാധീനമാണ് ഘോഷിന് ഉള്ളതെന്നും അക്തര്‍ അലി ചൂണ്ടിക്കാട്ടി. ഇത്തരമൊരാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കണമെന്നും അയാള്‍ പൊതുസമൂഹത്തിന് ഹാനികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now