
News Now
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്സ്വാൾ അന്തരിച്ചു. 81 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൻമോഹൻസിങ് മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1999, 2004, 2009 കാലയളവിൽ കാൺപുരിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2004 മുതൽ 2009 വരെ മൻമോഹൻ സിങ് സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു. പിന്നീട് 2011 മുതൽ 2014 വരെ കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. 2000 മുതൽ 2002 വരെയാണ് ജയ്സ്വാൾ യുപി കോൺഗ്രസ് അധ്യക്ഷനായിരുന്നത്.
WHAT TO READ NEXT

പുടിന്റെ ഇന്ത്യ സന്ദര്ശനം ഡിസംബര് 4 മുതല്
ഹൈക്കമാൻഡിന്റെ വിശ്വസ്തനായ നേതാവായിരുന്ന ജയ്സ്വാൾ 1989-ൽ കാൺപുർ മേയറായാണ് പൊതുരംഗത്ത് സജീവമായത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ജയ്സ്വാൾ സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻമാറിയത്. ജയ്സ്വാളിന്റെ മരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുശോചിച്ചു.
Summary
Senior Congress leader and former Union Minister Shriprakash Jaiswal has passed away.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




