
നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടു; കരച്ചില് കേട്ട് ഓടിയെത്തി കര്ഷകന്; ഒടുവില്‍
ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലുള്ള ഗാംഭോയ് ഗ്രാമത്തിലാണ് കുഴിച്ചിട്ട ശേഷം നവജാത ശിശുവിനെ ജീവനോടെ രക്ഷപ്പെടുത്തിയത്

അഹമ്മദാബാദ്: ജീവനോടെ കുഴിച്ചിട്ട നവജാത ശിശുവിനെ കര്ഷകന് രക്ഷപ്പെടുത്തി. ഗുജറാത്തിലാണ് സംഭവം. കുഴിയില്‍ നിന്ന് കുഞ്ഞിന്റെ ഒരു കൈ പുറത്തേക്ക് കിടന്ന നിലയിലായിരുന്നു.
പിന്നാലെ കരച്ചിലും കേട്ടതോടെയാണ് കര്ഷകന് ഉടനെത്തി കുഴിയില്‍ നിന്ന് കുട്ടിയെ ജീവനോടെ പുറത്തെടുത്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലുള്ള ഗാംഭോയ് ഗ്രാമത്തിലാണ് കുഴിച്ചിട്ട ശേഷം നവജാത ശിശുവിനെ ജീവനോടെ രക്ഷപ്പെടുത്തിയത്. പിന്നാലെ ആംബുലന്‍സ് എത്തിച്ചാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
കുഞ്ഞിന്റെ മാതാപിതാക്കള്‍ നിലവില്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. മാതാപിതാക്കള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് എഫ്ഐആര്‍ ഇട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
