
ഉത്സവാഘോഷത്തിനിടെ ബലൂണ്‍ വില്‍പ്പനക്കാരന്റെ ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 4 മരണം; നിരവധി പേര്‍ക്ക് പരിക്ക്
ജയ്നഗര്‍ മേളയോടനുബന്ധിച്ച് വന്‍ ആള്‍ക്കൂട്ടത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്.
കൊല്‍ക്കത്ത: ബലൂണ്‍ വില്‍പ്പനക്കാരന്റെ ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ ജയ്നഗറിലാണ് സംഭവം.
ജയ്നഗര്‍ മേളയോടനുബന്ധിച്ച് വന്‍ ആള്‍ക്കൂട്ടത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. 35കാരനായ ബലൂണ്‍ വില്പ്പനക്കാരന്, ഷാഹിന്‍ മൊല്ല (13), കുത്തബുദ്ദീന്‍ മിസ്ത്രി 35 എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
അപകടവിവരം അറിഞ്ഞ് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ബരുയിപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നിലഗുരുതരമാണ്. സ്ഫോടനം ഉണ്ടായത് എങ്ങനെയാണെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

Related News


കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു
