പൊലീസ്, കരസേന, സിആർപിഎഫ് സേനകൾ സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST

News Now

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. 

ഷോപ്പിയാനിലെ സൈനപോരയ്ക്ക് സമീപം ബഡി​ഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ്, കരസേന, സിആർപിഎഫ് സേനകൾ സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. 

മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന എത്തിയത്. സൈന്യം പ്രദേശം വളഞ്ഞതോടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ