
News Now
പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുംബൈ: സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിന് അടിയിലേക്ക് വീണുപോയ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. റെയിൽവേ പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിച്ചത്. മരണമുഖത്തു നിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
മുംബൈയിലെ താനെ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ സ്ത്രീ പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിലേയ്ക്ക് വീണത്.
തൊട്ടടുത്തുതന്നെയുണ്ടായിരുന്ന രണ്ട് റെയിൽവേ പൊലീസുകാർ മിന്നൽ വേഗത്തിൽ ചാടിവീണ് സ്ത്രീയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു യാത്രക്കാരനും അവർക്കൊപ്പം കൂടി. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് സ്ത്രീ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
#WATCH | Two Railway Protection Force (RPF) personnel and a civilian rescue a woman at the Thane Railway Station, Maharashtra, from being swept under an oncoming train at a platform (9.1.2021) pic.twitter.com/D4YUQHigEr
â ANI (@ANI) January 10, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


