
പാഴ്‌സല്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തി; സാനിറ്റൈസര്‍ എന്ന പേരില്‍ യുവതിയുടെ മുഖത്ത് കെമിക്കല്‍ സ്‌പ്രേ ചെയ്തു; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
സാനിറ്റൈസര്‍ എന്ന പേരില്‍ യുവതിയുടെ മുഖത്ത് കെമിക്കല്‍ സ്‌പ്രേ ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ലഖ്‌നൗ: സാനിറ്റൈസര്‍ എന്ന പേരില്‍ യുവതിയുടെ മുഖത്ത് കെമിക്കല്‍ സ്‌പ്രേ ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. രണ്ടുപേരാണ് യുവതിക്ക് നേരെ അക്രമം നടത്തി ആഭരണങ്ങളുമായി കടന്നത്.
വൈശാലി എന്ന 39കാരിയുടെ വീടുകയറി ആയിരുന്നു മോഷണം. മോഷണം നടന്ന സമയത്ത് താന്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് വൈശാലി പരാതിയില്‍ പറയുന്നു.
ഭര്‍ത്താവ് അമിത് ഓര്‍ഡര്‍ ചെയ്ത പാഴ്‌സല്‍ ഡെലിവറി ചെയ്യാന്‍ വന്നതാണ് എന്ന് പറഞ്ഞാണ് രണ്ടുപേര്‍ എത്തിയത്. ഗേറ്റിലേക്ക് എത്തിയ വൈശാലിയോട് ഇവര്‍ സാനിറ്റൈസര്‍ നല്‍കാനായി കൈനീട്ടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മറ്റൊരു കെമിക്കല്‍ മുഖത്ത് സ്‌പ്രേ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി.
ബോധം വന്നപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ട വൈശാലി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




