ജൂലൈ ആറിനാണ് യുപിയിലെ ഗാസിപുരില്‍ നിന്ന് വരികയായിരുന്ന എസ്‌യുവി പൊലീസ് ബക്‌സറില്‍ വച്ച് പരിശോധിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:04 am IST

News Now

പട്‌ന: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കടത്തിയ സംഭവത്തില്‍ ബിഹാറില്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ കസ്റ്റഡിയില്‍! ബിഹാറിലെ ബക്‌സറിലുള്ള മുഫാസില്‍ പൊലീസാണ് നായയെ കസ്റ്റഡിയില്‍ എടുത്തത്. എക്‌സൈസ് ആന്റ് പ്രൊഹിബിഷന്‍ നിയമം നായയുടെ ഉടമകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. 

ജൂലൈ ആറിനാണ് യുപിയിലെ ഗാസിപുരില്‍ നിന്ന് വരികയായിരുന്ന എസ്‌യുവി പൊലീസ് ബക്‌സറില്‍ വച്ച് പരിശോധിച്ചത്. പരിശോധനയില്‍ വണ്ടിയില്‍ നിന്ന് ആറ് കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശം മദ്യം പിടിച്ചെടുത്തു. 

വണ്ടിയില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ഈ വാഹനത്തില്‍ ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുമുണ്ടായിരുന്നു. പരിശോധനയ്ക്കിടെയാണ് നായയുള്ള കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ഇതോടെയാണ് നായയേയും കസ്റ്റഡിയില്‍ എടുക്കേണ്ടി വന്നത്. പിടിയിലായ രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി. വാഹനം കണ്ടുകെട്ടുകയും ചെയ്തു. 

നായയെ സ്റ്റേഷനില്‍ എത്തിച്ച പൊലീസ് അതിനെ അനുസരിപ്പിക്കാന്‍ സാധിക്കാതെ വലഞ്ഞു. നായയ്ക്ക് ഇംഗ്ലീഷ് മാത്രമേ വശമുള്ളു. ഇതോടെ ഭാഷ വഴങ്ങുന്ന യുവാക്കളെ എത്തിച്ചാണ് പൊലീസുകാര്‍ നായയെ മെരുക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates