
ഇടനാഴിയില്‍ 'പ്രേതത്തിന്റെ' കാലൊച്ച, പൊട്ടിച്ചിരി; ഭീതിയില്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍- വീഡിയോ
ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രേതഭീതി

റായ്പൂര്‍: ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രേതഭീതി. ഇടനാഴിയിലൂടെ പ്രേതം നടക്കുന്നതായുള്ള കിംവദന്തികളെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഭയന്നിരിക്കുകയാണ്.
മഹാസമുന്ദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടിയുടെ ചിരി കേട്ടതായും റൂമില്‍ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ആരെയും കണ്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ പരാതിയില്‍ ഹോസ്റ്റലില്‍ എത്തി പൊലീസ് അന്വേഷണം നടത്തി. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ ശബ്ദം കേട്ടത്.
54 വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഇപ്പോള്‍ ആറ് കുട്ടികള്‍ മാത്രമേ ഉള്ളൂ. ബാക്കിയുള്ള കുട്ടികള്‍ എല്ലാം വേനലവധിക്ക് നാട്ടില്‍ പോയിരിക്കുകയാണ്. ചില ആളുകള്‍ കുട്ടികളെ കളിപ്പിക്കുന്നതായിരിക്കും എന്നാണ് കോളജിലെ ഡീന്‍ പറയുന്നത്.
Ye Mera #India... Yaha Ghost Bhi Dost hota hai...
â Vijay kumar (@vijaykumar1305) May 9, 2023
Ghost in the Boys Hostel of the #Medical College of @MahasamundDist!
The sound of a girl's laugh is heard. Police reached to investigate was surprised... #Chhattisgarh watch this Video pic.twitter.com/7zUC4PssLN
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'


