
'പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കണം'- കേന്ദ്ര മന്ത്രി
ജഹാംഗീർപുരിയിലെ സംഭവങ്ങൾക്ക് പിന്നിൽ സമൂഹിക ഐക്യം തകര്‍ക്കാനും വോട്ട് ലക്ഷ്യം വച്ചും പ്രവര്‍ത്തിക്കുന്നവരാണെന്ന് അദ്ദേഹം ആരോപിച്ചു
പട്‌ന: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ജഹാംഗീർപുരിയിലെ സംഭവങ്ങൾക്ക് പിന്നിൽ സമൂഹിക ഐക്യം തകര്‍ക്കാനും വോട്ട് ലക്ഷ്യം വച്ചും പ്രവര്‍ത്തിക്കുന്നവരാണെന്ന് അദ്ദേഹം ആരോപിച്ചു.
'ജഹാംഗീര്‍പുരിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പൗരത്വ രജിസ്റ്ററിനും ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നതിനുമെതിരെ നിന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതാണ്' - മന്ത്രി ആരോപിച്ചു.
'നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം. എല്ലാ രാജ്യത്തും അവരവരുടെ പൗരന്‍മാര്‍ക്ക് തിരിച്ചറിയില്‍ രേഖകളുണ്ട്. ഇന്ത്യയിലും അത് ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കണം. ഇക്കാര്യത്തില്‍ തെരുവുകള്‍ മുതല്‍ പാര്‍ലമെന്റ് വരെ ചര്‍ച്ചകള്‍ നടക്കണം'- അദ്ദേഹം പറഞ്ഞു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
