കോളജ് വിദ്യാര്‍ഥിയായ അഭിഷേക് ഷായും കൗമാരക്കാരിയും ബുധനാഴ്ച അര്‍നാലയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST

News Now

പല്‍ഗാര്‍: പതിനേഴുകാരിയെ ഹോട്ടല്‍ മുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 21കാരനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം.

കോളജ് വിദ്യാര്‍ഥിയായ അഭിഷേക് ഷായും കൗമാരക്കാരിയും ബുധനാഴ്ച അര്‍നാലയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്നു. കുറച്ച് കഴിഞ്ഞ് ശേഷം ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് ഷാ പുറത്തുപോയിയ അതിന് ശേഷം ഷാ ഹോട്ടലില്‍ തിരിച്ചെത്തിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. 

സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ മുറയില്‍ കയറിയപ്പോള്‍ പെണ്‍കുട്ടിയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടതെന്ന് പൊലീസ് പറുന്നു. അതിന് ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ സ്വകാര്യവീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കിടുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്തതായും 15,0000 രൂപ ആവശ്യപ്പെട്ടിരുന്നതായും പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates