
കൊത്താനാഞ്ഞ് മൂർഖൻ; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വൈറൽ വീഡിയോ
പാമ്പിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും

ബംഗളൂരു: പാമ്പിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാൽ പറയുകയും വേണ്ട!.
ഇപ്പോൾ കർണാടകയിൽ നിന്ന് പുറത്ത് വരുന്ന വീഡിയോയാണ് കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. മൂർഖന്റെ കടിയേൽക്കാതെ തലനാരിഴക്ക് കുട്ടി രക്ഷപെടുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.
ബെൽഗാം താലൂക്കിലെ ഹൽഗയിലാണ് സംഭവം. ഹൽഗയിലെ സുഹാസ് സായിബന്നവാറിൻറെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്.
വീടിൻറെ ഉമ്മറത്ത് പാമ്പ് കിടക്കുന്നത് കാണാതെ വാതിലിന് അരികിലേക്ക് പെൺകുട്ടി വരുന്നതാണ് വീഡിയോയുടെ തുടക്കം.
കുട്ടി വാതിലിൻറെ സമീപത്ത് നിൽക്കുമ്പോൾ പാമ്പ് കൊത്താനായി എത്തുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് പാമ്പിനെ കണ്ട് കുട്ടി പേടിച്ച് മാറിയത് കാരണമാണ് രക്ഷപ്പെട്ടത്. തുടർന്ന് പാമ്പ് ഇഴഞ്ഞുനീങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
a young girl narrowly escaped grasp of a venomous cobra that had slithered onto the steps of Suhas Saibannawar's home in Halga.incident was captured on CCTV, revealing the terrifying encounter.snake expert Rama Patil was called to the scene and successfully captured the reptile. pic.twitter.com/NPc5744J6G
â All About Belgaum | Belagavi News (@allaboutbelgaum) May 30, 2023
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News


തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
