വീഡിയോ കോള്‍ ചെയ്തു, വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; 28കാരനായ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍ 

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ നിരവധി തവണ പീഡിപ്പിച്ച കേസില്‍ പ്യൂണ്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST
Edited by :migrator

മുംബൈ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ നിരവധി തവണ പീഡിപ്പിച്ച കേസില്‍ പ്യൂണ്‍ അറസ്റ്റില്‍. വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ സ്‌കൂളില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

സെപ്റ്റംബര്‍ അഞ്ചിന് അധ്യാപകദിനത്തിലാണ് സംഭവം. 15കാരി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട പ്രതി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്യൂണ്‍ സ്‌കൂളില്‍ വരാതായി. തുടര്‍ന്ന് ഗംദേവി പൊലീസ് സ്റ്റേഷനില്‍ സ്‌കൂള്‍ മാനേജ്മെന്റ് തന്നെ പരാതിയും നല്‍കി.

പെണ്‍കുട്ടിയെ ഇയാള്‍ നിരവധി തവണ ഉപദ്രവിച്ചുവെന്നും കുട്ടിയുടെ ഫോണിലേക്ക് വീഡിയോ കോള്‍ വിളിച്ചിരുന്നുവെന്നും കണ്ടെത്തി. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് 28കാരനായ പ്യൂണിനെതിരെ കേസെടുത്തത്. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now