കത്തിയും സി​ഗരറ്റും ഉപയോ​ഗിച്ച് ഇൻസ്റ്റാ​ഗ്രാം റീൽസ്, തമന്നയെ തിരഞ്ഞ് പൊലീസ്

എതിർ സംഘത്തെ പ്രകോപിപ്പിക്കാൻ ആയുധങ്ങൾ ഉപയോ​ഗിച്ച് റീൽസ് ചെയ്‌ത് പെൺകുട്ടി

ആയുധങ്ങൾവെച്ച് റീൽസ്/ ചിത്രം ട്വിറ്റർ
Last Updated :20 January 2024, 9:17 am IST

ചെന്നൈ: ഏറ്റവും പ്രകോപനപരവും ആയുധങ്ങളും വെച്ചും ആരാണ് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ഇടുന്നതെന്ന് മത്സരം. ഗുണ്ടാസംഘത്തിലെ പെണ്‍കുട്ടിയെ തിരയാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ കത്തിയും സിഗരറ്റുമായി പെണ്‍കുട്ടി എതിര്‍ ഗുണ്ടാസംഘത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്. നഴ്‌സിങ് വിദ്യാര്‍ഥിനിയായ തമന്ന എന്ന് അറിയപ്പെടുന്ന വിനോദിനിയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇത്തരത്തിലുള്ള റീല്‍സ് ഇട്ടത്. പെണ്‍കുട്ടി കഞ്ചാവ് കേസിലും പ്രതിയാണെന്ന് കോയമ്പത്തൂർ പൊലീസ് പറഞ്ഞു.

​ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാ​ഗ്യത്തെ തുടർന്ന് കഴിഞ്ഞ മാസം കോയമ്പത്തൂര്‍ കോടതിക്ക് സമീപം ഗോകുല്‍ എന്ന യുവാവിനെ വെട്ടി കൊന്നിരുന്നു. എതിര്‍ സംഘത്തിലെ 'കൊരങ്ങ് ശ്രീറാം' എന്ന ആളെ ​ഗോകുൽ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഘത്തിലെ എല്ലാവരും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണെന്ന് മനസിലായത്. അങ്ങനെയാണ് അന്വേഷണം വിനോദിനിയില്‍ ചെന്നെത്തിയത്. സൂര്യ എന്ന യുവാവുമായി സൗഹൃദത്തിലായ പെണ്‍കുട്ടി അതുവഴിയാണ് സംഘത്തിലെ മറ്റുള്ളവരെയും പരിചയപ്പെട്ടത്. സൂര്യക്കൊപ്പം കഞ്ചാവ് കടത്തിയ സംഭവത്തിലാണ് പെണ്‍കുട്ടിക്കെതിരെ കേസുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now