മൂന്ന് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം; യുവതിയ്ക്ക് ശീതളപാനീയത്തില്‍ ഉറക്കഗുളിക നല്‍കി മയക്കി; പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; വീശദീകരണ വീഡിയോയുമായി ഭര്‍ത്താവ്‌

ഭാര്യയെ ശീതളപാനീയത്തില്‍ ഉറക്കുഗുളിക നല്‍കി മയക്കിയ ശേഷം യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഭര്‍ത്താവ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

ചെന്നൈ: ഭാര്യയെ ശീതളപാനീയത്തില്‍ ഉറക്കുഗുളിക നല്‍കി മയക്കിയ ശേഷം യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഭര്‍ത്താവ്.  തിരുപ്പതി സ്വദേശി സത്യമൂര്‍ത്തിയാണ് ക്രൂരകൃത്യത്തിന് ശേഷം ഒളിവില്‍ പോയത്. വൃക്കകള്‍ തകരാറിലാണെന്നും ജീവിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ വിഡിയോ പുറത്തിറക്കിയിരുന്നു. ആരും അന്വേഷിക്കരുതെന്നും ദിവ്യയെ കൊന്ന് താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ വിഡിയോയില്‍ പറഞ്ഞിരുന്നു.

ഭാര്യയെ ഉപേക്ഷിച്ച് ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അബോധവാസ്ഥയിലായ സമയത്ത് തീ കൊളുത്തിയതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. തിരുപ്പതി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് സമീപം െ്രെഡവിങ് പരീശീലന കേന്ദ്രം നടത്തുന്നയാളാണ് 30കാരനായ സത്യമൂര്‍ത്തി. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരുമകളുമുണ്ട്. 

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു സ്വന്തം വീട്ടിലേക്കു പോയ ദിവ്യയെ കഴിഞ്ഞദിവസമാണു സത്യമൂര്‍ത്തി തിരികെ കൂട്ടിക്കൊണ്ടുവന്നത്. ഒന്നിച്ച് ക്ഷേത്രത്തില്‍ പോകാമെന്ന് പറഞ്ഞാണ് ഇയാള്‍ ഭാര്യയെ വീട്ടിലെത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ദിവ്യ ചികില്‍സയിലാണ്. പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മൂന്ന് വയസുകാരിയായ മകളെയും കൊണ്ടാണ് ഇയാള്‍ കടന്നുകളഞ്ഞതെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now