ഗോരക്‌നാഥ് ക്ഷേത്രം ആക്രമണക്കേസ്: പ്രതിക്ക് വധശിക്ഷ

പ്രതി അഹമ്മദ് മുര്‍താസക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി

പ്രതി മുര്‍താസ അബ്ബാസി/ ഫയല്‍: എഎന്‍ഐ
Edited by :migrator
Last Updated :20 ജനുവരി 2024, 9:16 am IST

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരക്‌നാഥ് ക്ഷേത്രം ആക്രമണക്കേസിലെ പ്രതിക്ക് വധശിക്ഷ. അഹമ്മദ് മുര്‍താസ അബ്ബാസിക്കാണ് മരണശിക്ഷ വിധിച്ചത്. പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. 

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. പ്രതി അഹമ്മദ് മുര്‍താസക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 

പ്രതി അഹമ്മദ് മുര്‍താസ അബ്ബാസി കെമിക്കല്‍ എഞ്ചിനീയറാണ്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് യുപിയിലെ ഗോരക്‌നാഥ് ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ ക്ഷേത്ര സുരക്ഷയ്ക്ക് നിയോ​ഗിക്കപ്പെട്ട രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now