സോനം വാങ്‌ചുക്കിന്റെ തടവ് ശിക്ഷ റദ്ദാക്കി; തടങ്കല്‍ പിന്‍വലിക്കാന്‍ തീരുമാനം

Sonam Wangchuk
സോനം വാങ്ചുക്PTI
Edited by :അമല്‍ ജോയ്
Last Updated :14 മാർച്ച് 2026, 3:35 pm IST

ന്യൂഡല്‍ഹി: ലഡാക്കിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുക്കിനെതിരെ ചുമത്തിയിരുന്ന ദേശീയ സുരക്ഷാ നിയമം(എന്‍എസ്എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് സോനം വാങ്ചുക്കിനെ തടവിലിടാനായി പ്രയോഗിച്ച എന്‍എസ്എ വകുപ്പ് പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. ഇതോടെ വാങ്ചുക് ജയില്‍ മോചിതനാവും.

ലഡാക്കില്‍ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിനിടെയാണ് സോനം അറസ്റ്റിലായത്. രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരില്‍ ഏറ്റവും പ്രമുഖനാണ് ആക്ടിവിസ്റ്റും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക്. ലേയില്‍ നടന്ന പ്രക്ഷോഭത്തില്‍ നാല് പേര്‍ മരിക്കുകയും 160 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലഡാക്കില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിനും എല്ലാ വിഭാഗങ്ങളുമായും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്തുന്നതിനുമുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ഇദ്ദേഹത്തിനെതിരെ എന്‍ എസ് എ ചുമത്തിയതിന് തെളിവായി പറഞ്ഞ കാര്യങ്ങള്‍ ഇതുവരെ കോടതിയില്‍ എത്തിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. 2025 സെപ്റ്റംബര്‍ 26 മുതല്‍ രാജസ്ഥാനിലെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് വാങ്ചുക്.

News Now

Summary

Government revokes detention of climate activist Sonam Wangchuk with immediate effect

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates