
ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം
ആഭ്യന്തര വിമാന യാത്രകളില്‍ സീറ്റ് തെരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ കുറഞ്ഞത് 60 ശതമാനം സീറ്റുകളില്ലെങ്കിലും അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം.

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രകളില്‍ സീറ്റ് തെരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ കുറഞ്ഞത് 60 ശതമാനം സീറ്റുകളില്ലെങ്കിലും അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം. ഒരേ പിഎന്‍ആര്‍ നമ്പറില്‍ ഒന്നിലധികം യാത്രക്കാര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാന്‍ കഴിയുന്നുവെന്ന് ഉറപ്പാക്കണമെന്നും വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ബുധനാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ യാത്രാ സൗഹൃദ നടപടികളിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്നത്.
സീറ്റ് തെരഞ്ഞെടുക്കലിനും മറ്റ് സേവനങ്ങള്‍ക്കും വിമാനക്കമ്പനികള്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്കുകളെ കുറിച്ച് പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് (DGCA) വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
WHAT TO READ NEXT

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, യാത്രക്കാര്‍ക്ക് ന്യായമായ പ്രവേശനം ഉറപ്പാക്കാന്‍ ഭൂരിഭാഗം സീറ്റുകളും അധിക ചെലവില്ലാതെ ലഭ്യമാക്കണം. ഒരേ പിഎന്‍ആറില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഒരുക്കണം. യാത്രയ്ക്കിടെ സംഗീതോപകരണങ്ങളോ സ്പോര്‍ട്സ് കിറ്റുകളോ കേടുവരുന്നത് മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. യാത്രക്കാര്‍ക്ക് അനുയോജ്യമായ രീതിയില്‍ സംഗീതോപകരണങ്ങളും സ്പോര്‍ട്സ് കിറ്റുകളും കേടുകൂടാതെ എത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. യാത്രക്കാരുടെ അവകാശങ്ങള്‍ ഊന്നിപ്പറഞ്ഞുകൊണ്ട്, നിലവിലുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
Govt asks airlines not to levy additional charges for 60 pc seats in flights
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


