
സഭാ സ്തംഭനം ഒഴിവാക്കാന്‍ ധാരണ; പാര്‍ലമെന്റില്‍ ഭരണഘടനയെക്കുറിച്ച് ചര്‍ച്ച അടുത്തയാഴ്ച
സ്പീക്കര്‍ ഓം ബിര്‍ല വിവിധ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ദിവസങ്ങളായി തുടരുന്ന സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ധാരണ. ചൊവ്വാഴ്ച മുതല്‍ ലോക്സഭയും രാജ്യസഭയും സുഗമമായി നടക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു യോഗത്തിനു ശേഷം പറഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ലയുടെ മുന്‍കൈയിലായിരുന്നു വിവിധ പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ച.
ഡിസംബര്‍ 13,14 തിയതികളില്‍ രാജ്യസഭയും ഡിസംബര്‍ 16,17 തിയതികളില്‍ ലോക്സഭയും ഭരണഘടനയെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി. ഭരണഘടന നിലവില്‍ വന്നതിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ചര്‍ച്ചകള്‍ വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് രാവിലെ സഭാ നടപടികള്‍ തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം അദാനി വിഷയവുമായി രംഗത്തെത്തുകയായിരുന്നു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയാണെന്ന് സ്പീക്കര്‍ ലോക്സഭയില്‍ വ്യക്തമാക്കി. രാജ്യസഭയിലും സമാനമായ സാഹചര്യമായിരുന്നു. ഇരു സഭകളും പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് ആദ്യം 12 മണി വരെയും പിന്നീട് ഇന്നത്തേക്കും സഭാ നടപടികള്ഡ ഉപേക്ഷിക്കുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ഒരു ദിവസം പോലും സഭാ നടപടികള്‍ മുറയ്ക്ക് നടട്ടിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം

ഇഡിയുടെ കത്ത്; പിണറായിക്കെതിരെ കേസ് എടുക്കാന്‍ ധാരണ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി
