
News Now
രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

ലക്നൗ: ഉത്തര്പ്രദേശില് വിവാഹ പരിപാടി കൊഴുപ്പിക്കാന് തോക്ക് ഉപയോഗിച്ച് നടത്തിയ 'സെലിബ്രേറ്ററി ഫയറിങ്ങില്' വരന്റെ കൂട്ടുകാരന് മരിച്ചു. സൈനികന് കൂടിയായ കൂട്ടുകാരന് വരന്റെ തോക്കില് നിന്ന് അബദ്ധത്തില് വെടിയേല്ക്കുകയായിരുന്നു. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് സാധിച്ചില്ല.
സോന്ഭദ്ര ജില്ലയിലാണ് സംഭവം. വരന് മനീഷിന്റെ കൈയിലിരുന്ന തോക്കില് നിന്ന് വെടിയേറ്റ് ബാബു ലാല് യാദവാണ് മരിച്ചത്. വിവാഹ ആഘോഷ പരിപാടിക്കിടെ വേദിയില് വച്ചാണ് സെലിബ്രേറ്ററി ഫയറിങ്ങ് നടത്തിയത്. വരന് ചുറ്റും ആളുകള് കൂടി നില്ക്കുന്നതിന്റെയും സംഭവത്തിന്റെയും ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
दà¥à¤²à¥à¤¹à¥ नॠà¤à¥ हरà¥à¤· फायरिà¤à¤, à¤à¤°à¥à¤®à¥ à¤à¥ à¤à¤µà¤¾à¤¨ à¤à¥ हà¥à¤ मà¥à¤¤à¥¤ यà¥à¤ªà¥ à¤à¥ @sonbhadrapolice राबरà¥à¤à¥à¤¸à¤à¤à¤ à¤à¤¾ #ViralVideo #earthquake #breastislife #fearwomen #Afghanistan pic.twitter.com/7laX9OUIqD
â RAHUL PANDEY (@BhokaalRahul) June 23, 2022
ആഘോഷ പരിപാടിക്കിതെ വെടിയുതിര്ത്തപ്പോഴാണ് അബദ്ധത്തില് കൂട്ടുകാരന് വെടിയേറ്റത്. പരിപാടിയില് പങ്കെടുക്കാന് ജമ്മുവില് നിന്നാണ് സൈനികന് എത്തിയത്. കൂട്ടുകാരന്റെ തോക്കാണ് പരിപാടിക്കായി ഉപയോഗിച്ചത്. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആള്ക്കൂട്ടത്തില് സെലിബ്രേറ്ററി ഫയറിങ്ങ് നടത്തുന്നത് രാജ്യത്ത് ക്രിമിനല് കുറ്റമാണ്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


