അച്ഛനും അമ്മയ്ക്കുമൊപ്പം കിടന്നുറങ്ങിയ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു

കുട്ടിയെ കഴുത്തിന്‌ പിടിച്ച ശേഷം വലിച്ചിഴച്ചു കൊണ്ടുപോകുയായിരുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST

അഹമ്മദാബാദ്: എട്ടുവയസുകാരിയെ പുലി കടിച്ചകൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

കൃഷിയിടത്തിന് സമീപത്തെ വീട്ടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പുലി കടിച്ചുകൊല്ലുകയായിരുന്നു. പായല്‍ ദേവക എന്ന കുട്ടിയാണ് മരിച്ചത്. 

കുട്ടിയെ കഴുത്തിന്‌ പിടിച്ച ശേഷം വലിച്ചിഴച്ചു കൊണ്ടുപോകുയായിരുന്നു. കുട്ടിയുടെ മൃതദേഹം 80 മറ്റര്‍ അകലെനിന്ന് കണ്ടെടുത്തു. പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now