
നടുറോഡില്‍ കറന്‍സി നോട്ടുകള്‍ പറത്തി കാറില്‍ പാഞ്ഞു യുവാക്കള്‍; അന്വേഷണത്തില്‍ ട്വിസ്റ്റ്; വീഡിയോ
അമിത വേഗത്തില്‍ പോവുകയായിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നാണ് യുവാക്കള്‍ നിരത്തിലേക്ക് നോട്ടുകള്‍ എറിഞ്ഞത്.

ഗുരുഗ്രാം: ഓടുന്ന കാറില്‍ നിന്ന് കറന്‍സി നോട്ടുകള്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. അമിത വേഗത്തില്‍ പോവുകയായിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നാണ് യുവാക്കള്‍ നിരത്തിലേക്ക് കള്ളനോട്ടുകള്‍ എറിഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.
വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ യുവാക്കള്‍ ഇത് ഇന്‍സ്റ്റഗ്രാം പേജില്‍ അപ് ലോഡ് ചെയ്തിരുന്നു. കാറില്‍ നിന്ന് കറന്‍സി നോട്ടുവലിച്ചെറിയുന്ന സിനിമയിലെ രംഗം പുനഃസൃഷ്ടിക്കുകയായിരുന്നു യുവാക്കളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
#WATCH | Haryana: A video went viral where a man was throwing currency notes from his running car in Gurugram. Police file a case in the matter.
â ANI (@ANI) March 14, 2023
(Police have verified the viral video) pic.twitter.com/AXgg2Gf0uy
ജനുവരിയില്‍ ബംഗളൂരുവില്‍ നിന്നും സമാനമായ വീഡിയോ പുറത്തുവന്നിരുന്നു. കെആര്‍ പുരം മേല്‍പ്പാലത്തില്‍ നിന്ന് ഒരാള്‍ നോട്ടുകള്‍ വലിച്ചെറിയുന്നതായിരുന്നു വീഡിയോ.
ഈ വാര്‍ത്ത കൂടി വായിക്കൂ 2026ല്‍ ഇന്ത്യയെ അഖണ്ഡ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും; വീണ്ടും വിദ്വേഷ പ്രസംഗവുമായി രാജാ സിങ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം



