പരസ്യമായിട്ടല്ലെങ്കിലും സ്ത്രീകളെ അപമാനിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം കുറ്റകരമാണെന്ന് കോടതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:09 am IST

News Now

ചെന്നൈ: പൊതു സ്ഥലത്തുവച്ച് അല്ലെങ്കില്‍ പോലും സ്ത്രീകളെ അസഭ്യം പറഞ്ഞാല്‍ ക്രിമിനല്‍ കുറ്റം തന്നെയെന്ന് മദ്രാസ് ഹൈക്കോടതി. പരസ്യമായിട്ടല്ലെങ്കിലും സ്ത്രീകളെ അപമാനിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി.

വീടിനു മുന്നിലെ വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് സ്ത്രീകളോട് അസഭ്യം പറഞ്ഞയാള്‍, എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. തമിഴ്‌നാട് പാസാക്കിയ സ്ത്രീകളെ അപമാനിക്കുന്നതിന് എതിരായ നിയമത്തിന്റെ പരിയില്‍ ഇതു വരില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഐപിസി 354 പ്രകാരം ഇതു കുറ്റകൃത്യം തന്നെയെന്ന് ജസ്റ്റിസ് ആര്‍എന്‍ മഞ്ജുല പറഞ്ഞു.

അയല്‍വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തും വിധത്തില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്ത്രീകളെ അസഭ്യം പറഞ്ഞെന്നാണ് കേസ്. അയല്‍വാസികളായ സ്ത്രീകള്‍ ബൈക്ക് നീക്കാന്‍ ശ്രമിച്ചപ്പോള്‍ ഹര്‍ജിക്കാരന്‍ അസഭ്യം പറഞ്ഞെന്നാണ് പരാതി. സ്ത്രീകളുടെ പരാതിയില്‍ കില്‍പോക്ക് പൊലീസ് ആണ് കേസെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates