കോവിഡ് വാക്സിന് മൂന്നാം ഘട്ടത്തില്‍, ആദ്യ ഡോസ് സ്വീകരിച്ച് ഹരിയാന ആരോഗ്യ മന്ത്രി; ഇന്ത്യയിലെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കം (വീഡിയോ)
കോവിഡ് വാക്സിന് മൂന്നാം ഘട്ടത്തില്‍ ആദ്യ ഡോസ് സ്വീകരിച്ച് ഹരിയാന ആരോഗ്യ മന്ത്രി; ഇന്ത്യയിലെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കം
ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മിച്ച കോവിഡ് വാക്സിനായ കോവാക്സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് ഹരിയാനയില്‍ തുടക്കമായി. ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കമിട്ട് ആദ്യ ഡോസ് സ്വീകരിച്ചു. ആദ്യ ഡോസ് താന്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഇന്നലെ തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ 26,000 പേരില്‍ പരീക്ഷണം നടത്തുമെന്ന് ഭാരത് ബയോടെക് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) ചേര്‍ന്നാണ് ഭാരത് ബയോടെക് പരീക്ഷണം നടത്തുന്നത്.
#WATCH Haryana Health Minister Anil Vij being administered a trial dose of #Covaxin, at a hospital in Ambala.
â ANI (@ANI) November 20, 2020
He had offered to be the first volunteer for the third phase trial of Covaxin, which started in the state today. pic.twitter.com/xKuXWLeFAB
മൂന്നാം ഘട്ടത്തില്‍ 26,000 പേരില്‍ പരീക്ഷണം നടത്തുന്നതോടെ നിലവില്‍ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണം കൂടിയായി ഇത് മാറും. കോവാക്സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളില്‍ ആയിരം പേര്‍ക്കായിരുന്നു ഡോസ് നല്‍കിയത്.
നിലവില്‍ അഞ്ച് വാക്സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഓക്സ്ഫര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചആസ്ട്ര സിനിക, കാഡില തുടങ്ങിയ വാക്സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


