വിവാഹം കഴിഞ്ഞ 47 ദിവസത്തിന് ശേഷം ഡിസംബര്‍ 7ന് മൊബൈല്‍ ആപ് വഴി 2000 രൂപ വായ്പയെടുത്തിരുന്നു.

നരേന്ദ്ര
Last Updated :11 December 2024, 5:37 pm IST

News Now

ഹൈദരാബാദ്: ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വായ്പ ഏജന്റുമാര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് (25) ചൊവ്വാഴ്ച മരിച്ചത്.

വ്യത്യസ്ത ജാതിയില്‍പ്പെട്ട നരേന്ദ്രനും അഖിലാദേവിയും ഏറെ പാടുപെട്ടാണ് വിവാഹിതരാകാന്‍ ബന്ധുക്കളെ സമ്മതിപ്പിച്ചത്. ഒക്ടോബര്‍ 28 നാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ 47 ദിവസത്തിന് ശേഷം ഡിസംബര്‍ 7ന് മൊബൈല്‍ ആപ് വഴി 2000 രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ ലോണ്‍ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ലോണ്‍ ഏജന്റുമാര്‍ വിളിക്കാന്‍ തുടങ്ങി. ആഴ്ചകള്‍ക്ക് ശേഷം തിരിച്ചടയ്ക്കണമെന്ന് വായ്പാ ഏജന്റുമാര്‍ ഭീഷണി തുടങ്ങി. ഭാര്യ അഖിലയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇവര്‍ നരേന്ദ്രയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു. തിരിച്ചടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ഭീഷണി തുടര്‍ന്നു.

മീന്‍പിടിത്തമായിരുന്നു നരേന്ദ്രയുടെ ജോലി. കാലാവസ്ഥ മോശമായതിനാല്‍ കുറച്ചു ദിവസമായി ജോലിക്ക് പോയിരുന്നില്ല.ഭാര്യ അഖിലയും ജോലി ചെയ്യുന്നുണ്ട്. 2000 രൂപമാത്രമാണോ വായ്പയെടുത്തതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും വിവരം അന്വേഷിച്ച് വിളിച്ചതില്‍ നരേന്ദ്രന്‍ മാനസികമായി ഏറെ തളര്‍ന്നിരുന്നുവെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates