ഭാര്യയുടെ കളിയാക്കല്‍ സഹിച്ചില്ല; തൊണ്ടയില്‍ കത്രിക കുത്തിക്കയറ്റി കൊന്നു; പൊലീസ് എത്തിയപ്പോള്‍ കണ്ടത് വീഡിയോ ഗെയിം കളിച്ചിരിക്കുന്ന യുവാവിനെ
ഭാര്യയുടെ കളിയാക്കല്‍ സഹിച്ചില്ല; തൊണ്ടയില്‍ കത്രിക കുത്തിക്കയറ്റി കൊന്നു; പൊലീസ് എത്തിയപ്പോള്‍ കണ്ടത് വീഡിയോ ഗെയിം കളിച്ചിരിക്കുന്ന യുവാവിനെ

ജോധ്പുര്‍: തൊഴിലില്ലായ്മയെ സംബന്ധിച്ച് കളിയാക്കിയതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജോധ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം. 30കാരിയായ യുവതിയാണ് മരിച്ചത്. വിക്രം സിങ് എന്നയാളാണ് അറസ്റ്റിലായത്.
കൊലയ്ക്ക് ശേഷം വിക്രം ഇക്കാര്യം പൊലീസില്‍ വിളിച്ച് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവതി ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. മൃതദേഹത്തിന് സമീപത്തിരുന്ന് വിക്രം വീഡിയോ ഗെയിം കളിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രിയാണ് സംഭവം. കോവിഡിനെ തുടര്‍ന്ന് വിക്രമിന് ജോലിയില്ലാതായിട്ട് മാസങ്ങളായി. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ട്. വാടകയ്ക്ക് നല്കിയ വീട്ടില്‍ നിന്ന് ലഭിക്കുന്ന മാസ വാടക മാത്രമാണ് കുറച്ച് മാസമായുള്ള ഇവരുടെ ആകെയുള്ള വരുമാനം.
ഇത് സംബന്ധിച്ച് ഞായറാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെ ഭാര്യ കളിയാക്കിയതില്‍ പ്രകോപിതനായി വിക്രം കത്രിക ഉപയോഗിച്ച് യുവതിയെ കുത്തുകയായിരുന്നു. കഴുത്തിലടക്കം കത്രിക കുത്തിയിറക്കിയാണ് യുവാവ് കൊല നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Related News