
News Now
മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്

ചെന്നൈ: രണ്ട് തവണ മയക്കു വെടിയേറ്റിട്ടും കാടു കയറിയെ നരഭോജി കടുവയെ കണ്ടെത്തിയില്ല. നീലഗിരിയിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കടുവയെ വെടി വച്ചത്. ഇതിന് പിന്നാലെ കടുവ കാടു കയറുകയായിരുന്നു. കടുവ സ്വൈര വിഹാരം നടത്തുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
രണ്ട് തവണ മയക്കുവെടിയേറ്റ കടുവ കാട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. നാട്ടിലിറങ്ങി നാല് പേരെ കൊന്ന T 23 എന്ന കടുവയെയാണ് മയക്കുവെടി വെച്ചത്. തെപ്പക്കാട് ഭാഗത്ത് കടുവയ്‍ക്കായി തിരച്ചിൽ ഊർജിതമാക്കി.
#MDT23 tiger 'NOT' captured yet: CWWL Shekar Kumar Niraj tells @xpresstn. Though the officials had a clear shot at the tiger at 8 pm yesterday, keeping NTCA rules and safety of animal & personnel in mind, tranquilizing was not done. @NewIndianXpress pic.twitter.com/50kDtQXEF6
â S V Krishna Chaitanya (@Krish_TNIE) October 15, 2021
വെടിയേറ്റാൽ സാധാരണ ഗതിയിൽ ഒരു കിലോമീറ്ററിനപ്പുറത്തേക്ക് കടുവയ്ക്ക് സഞ്ചരിക്കാൻ കഴിയില്ല. ഇത്രയും ദൂരം കനത്ത ഇരുട്ടും കൊടും കാടുമായതിനാൽ തിരച്ചിൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഇതോടെ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


