
ട്രെയിനില്‍ ഓടിക്കയറാന്‍ യുവതിയുടെ ശ്രമം, പിടിവിട്ട് വീണു; ഒടുവില്‍- വീഡിയോ
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും എന്നത് റെയില്‍വേ ആവര്‍ത്തിച്ച് നല്കുന്ന മുന്നറിയിപ്പ് ആണ്

മുംബൈ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും എന്നത് റെയില്‍വേ ആവര്‍ത്തിച്ച് നല്കുന്ന മുന്നറിയിപ്പ് ആണ്. എന്നാല്‍ ധൃതിയില്‍ ചിലര്‍ ഇത് കാര്യമാക്കാതെ അപകടത്തില്‍പ്പെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഓടിക്കയറാന്‍ ശ്രമിച്ച യാത്രക്കാരന് അപകടത്തില്‍പ്പെടുന്നതും സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്.
ആര്‍പിഎഫ് ഇന്ത്യയാണ് മുന്നറിയിപ്പോടെ വീഡിയോ പങ്കുവെച്ചത്. മഹാരാഷ്ട്രയിലെ ദഹിസര്‍ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്്ഫോമില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്.
പിടിവിട്ട് വീണ സ്ത്രീയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ച് കയറ്റി സുരക്ഷാ ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്. പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീഴുമായിരുന്ന ഘട്ടത്തിലാണ് ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ലാലുഭ സിന്ധ സമയോചിതമായ ഇടപെടല്‍ നടത്തിയത്.
Applause to #RPF Head Constable Lalubha Sindha for saving a lady passenger's life at Dahisar station.
â RPF INDIA (@RPF_INDIA) February 25, 2023
Trying to board or alighting a moving train is extremely dangerous and can result in serious injury or death.#MissionJeewanRaksha@rpfwr1 pic.twitter.com/1Hyxbny3Gt
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി



