
സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 38 ഡിഗ്രിക്കും മുകളില്‍; ഝാര്‍ഖണ്ഡില്‍ സ്കൂളുകള്‍ക്ക് അവധി
ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍ മേഖലയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. അടുത്ത അഞ്ചുദിവസം ഉഷ്ണതരംഗം തുടരുമെന്നാണ് അറിയിപ്പ്.
തീരദേശ ആന്ധ്ര, വിദര്‍ഭ മേഖല, പശ്ചിമബംഗാളിന്റെ ഏതാനും മേഖലകള്‍ എന്നിവിടങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഝാര്‍ഖണ്ഡില്‍ താപനില 38 ഡിഗ്രി മുതല്‍ 44 ഡിഗ്രി വരെയാണ്. ഉഷ്ണ തരംഗ മുന്നറിയിപ്പിന്‍രെ പശ്ചാത്തലത്തില്‍ ഝാര്‍ഖണ്ഡില്‍ സ്കൂളുകള്‍ക്ക് ഈ മാസം 14 വരെ അവധി പ്രഖ്യാപിച്ചു.
ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍ മേഖലയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാറിലെ പട്നയില്‍ വിദ്യാലയങ്ങള്‍ക്ക് ഈ മാസം 18 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. 12-ാം വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി.
അതിനിടെ ഗുജറാത്തിലെ തീരപ്രദേശത്ത് കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപംകൊണ്ട ബിപാര്‍ജോയിയുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റ് ഗുജറാത്തിലെ മാണ്ഡവി, പാകിസ്ഥാനിലെ കറാച്ചി എന്നിവിടങ്ങളില്‍ 15 ന് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.
Jharkhand | All schools in the state will remain closed till June 14, in the wake of the continued heat wave prevailing in the state: School Education and Literacy Department, Jharkhand Government pic.twitter.com/x98uE5lQ0R
â ANI (@ANI) June 12, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

Related News


Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?
