ബംഗലൂരുവില്‍ രാത്രി തുടര്‍ന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി

റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചപ്പോള്‍/ ട്വിറ്റര്‍ ചിത്രം
Last Updated :20 January 2024, 9:02 am IST

News Now

ബംഗലൂരു: ബംഗലൂരുവില്‍ കനത്ത മഴയില്‍ രണ്ടു പേര്‍ മരിച്ചു. ചുറ്റുമതില്‍ ഇടിഞ്ഞു വീണ് ഒരു സ്ത്രീയും ഒഴുക്കില്‍പ്പെട്ട് ഒരാളും മരിച്ചു. 24 വയസ്സുള്ള യുവാവാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. 

ബംഗലൂരുവില്‍ രാത്രി തുടര്‍ന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതവും താറുമാറായി. നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. 

കനത്ത മഴയെത്തുടര്‍ന്ന് പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്. ഇടിമിന്നലും കനത്ത മഴയും നാളെ വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തീരമേഖലകളായ ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ ജില്ലകളില്‍ മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates