മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST

News Now

മുംബൈ: ഫ്ലാറ്റിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം. മുംബൈയില്‍ സബര്‍ബന്‍ മലാഡിലെ ഫ്ലാറ്റിലാണ് അഴുകിയ നിലയിലുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. റൂമില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകുയായിരുന്നു.

പൊലീസ് എത്തി ഫ്ലാറ്റില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. 

ശരീരത്തില്‍ മുറിവുകളുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates